ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും ബാഴ്‌സയ്ക്കും ജയം; ഹാരി കെയ്‌നിന്റെ ഇരട്ട ഗോള്‍ മികവില്‍ ബയേണും മുന്നോട്ട്

പാരിസ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരേ ലിവര്‍പൂളിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂളിന്റെ ജയം.87ാം മിനിറ്റില്‍ എലിയോട്ടാണ് ലിവര്‍പൂളിന്റെ ഗോള്‍ നേടിയത്.പിഎസ്ജി ചെമ്പടയ്‌ക്കെതിരേ കനത്ത പ്രതിരോധനം തീര്‍ത്തിരുന്നു. മറ്റൊരു പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ പരാജയപ്പെടുത്തി. 61ാം മിനിറ്റില്‍ റഫീനയാണ് ടീമിന്റെ രക്ഷകനായി സ്‌കോര്‍ ചെയ്തത്. ബാഴ്‌സയുടെ പൗ കുബാര്‍സി 22ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു.
ജര്‍മ്മന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യുണിക്കും ബയേണ്‍ ലെവര്‍കൂസനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ബയേണ്‍ മ്യുണിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടി. ഹാരി കെയ്ന്‍ ബയേണിനായി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ മുസെയ്‌ലായുടെ വകയായിരുന്നു.
ഡച്ച് ക്ലബ്ബ് ഫെയ്‌നൂര്‍ദിനെതിരേ ഇന്റര്‍മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം നേടി. മാര്‍ട്ടിന്‍സ്, തുറാം എന്നിവരാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്.