ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോ; പിഎസ്ജിക്ക് റയല്‍, മാഞ്ചസ്റ്ററിന് അത്‌ലറ്റിക്കോ എതിരാളി
രണ്ടാം പാദം മാര്‍ച്ച് എട്ടിനും ആരംഭിക്കും.
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോയില്‍ കരുത്തരായ പിഎസ്ജിക്ക് റയല്‍ മാഡ്രിഡ് എതിരാളികള്‍. അല്‍പ്പം മുമ്പ് നടന്ന ഡ്രോയിലാണ് പ്രീക്വാര്‍ട്ടര്‍ ഫിക്‌സച്ചറുകള്‍ പുറത്ത് വിട്ടത്. നേരത്തെ പിഎസ്ജിക്ക് എതിരാളികളായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ആദ്യ ഫിക്‌സ്ച്ചറുകള്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് അല്‍പ്പം മുമ്പ് വീണ്ടും ഡ്രോ നടത്തുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിര്‍ ടീം അത്‌ലറ്റിക്കോ മാഡ്രിഡാണ്.
കരുത്തരായ ലിവര്‍പൂളിന്റെ എതിരാളികള്‍ ഇന്റര്‍മിലാനാണ്.യുവന്റസ് വിയ്യാറയലിനെ നേരിടും. മറ്റ് പ്രീക്വാര്‍ട്ടറുകളില്‍ ചെല്‍സി ഫ്രഞ്ച് ക്ലബ്ബ് ലില്ലെയുമായി കൊമ്പുകോര്‍ക്കും. അയാക്‌സിന്റെ മല്‍സരം ബെന്‍ഫിക്കയുമായാണ്. മാഞ്ചസ്റ്റര്‍ സിറ്റി സ്‌പോര്‍ട്ടിങ് ലിസ്ബണുമായി ഏറ്റുമുട്ടുമ്പോള്‍ ബയേണ്‍ മ്യുണിക്ക് റെഡ് ബുള്‍ സാള്‍സ് ബര്‍ഗ്ഗുമായി പോരാടും. അടുത്ത വര്‍ഷം ഫെബ്രുവരി 15നാണ് മല്‍സരങ്ങള്‍ ആരംഭിക്കുക. രണ്ടാം പാദം മാര്‍ച്ച് എട്ടിനും ആരംഭിക്കും.