ചാംപ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം; റയല്‍ മാഡ്രിഡ് ആഴ്‌സണലിനെതിരേ

മാഡ്രിഡ്: യുവേഫാ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാര്‍ട്ടറില്‍ ചാംപ്യന്‍സ് ലീഗ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് ആഴ്‌സണലിനെ നേരിടും. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാന്‍ ജര്‍മ്മന്‍ ശക്തികളായ ബയേണ്‍ മ്യുണിക്കിനെ നേരിടും. ഇന്ന് രാത്രി 12 മണിക്കാണ് മല്‍സരം. നാളെ നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ ബോറുസിയാ ഡോര്‍ട്ട്മുണ്ടിനെയും പിഎസ്ജി ആസ്റ്റണ്‍ വില്ലയെയും നേരിടും.