ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; റയലിന് എതിരാളി ചെല്‍സി
പാരിസില്‍ മെയ്യ് 28നാണ് ഫൈനല്‍.
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തീപ്പൊരി പോരാട്ടം. ശക്തരായ റയല്‍ മാഡ്രിഡിന് എതിരാളി ഇംഗ്ലിഷ് പ്രമുഖര്‍ ചെല്‍സിയാണ്. അല്‍പ്പം മുമ്പാണ് ചാംപ്യന്‍സ് ലീഗ് ഡ്രോ നടന്നത്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡാണ്. മറ്റൊരു ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ ബെന്‍ഫിക്കയെ നേരിടുമ്പോള്‍ ബയേണ്‍ വിയ്യാറയലിനെയും നേരിടും. ചെല്‍സി-റയല്‍ മല്‍സരത്തിലെ വിജയികള്‍ സെമിയില്‍ നേരിടുക അത്‌ലറ്റിക്കോ - സിറ്റി മല്‍സരത്തിലെ വിജയികളെയാണ്. ബെന്‍ഫിക്ക-ലിവര്‍പൂള്‍ മല്‍സരത്തിലെ വിജയികള്‍ വിയ്യാറയല്‍-ബയേണ്‍ മ്യുണിക്ക് മല്‍സരത്തിലെ വിജയികളെ നേരിടും. ഏപ്രില്‍ 5,6 തിയ്യതികളില്‍ ആദ്യ ക്വാര്‍ട്ടര്‍ ആദ്യ പാദവും 12-13 ദിവസങ്ങളില്‍ രണ്ടാം പാദവും നടക്കും. സെമി ആദ്യ പാദം ഏപ്രില്‍ 26-27 ദിവസങ്ങളിലും രണ്ടാം പാദം മെയ്യ് 3-4 ദിവസങ്ങളിലും നടക്കും. പാരിസില്‍ മെയ്യ് 28നാണ് ഫൈനല്‍.