ന്യൂസിലന്റ് താരം ക്രിസ് കെയ്ന്‍സിന്റെ നില വീണ്ടും വഷളായി
നട്ടെല്ലിനാണ് സ്‌ട്രോക്ക് വന്നത്.
സിഡ്‌നി: ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ക്രിസ് കെയ്ന്‍സിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഹൃദ്രോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചികില്‍സയിലായിരുന്ന താരത്തിന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കിടെ സ്‌ട്രോക്ക് വന്നതാണ് നില വഷളാവാന്‍ കാരണം. നട്ടെല്ലിനാണ് സ്‌ട്രോക്ക് വന്നത്. തുടര്‍ന്ന് താരത്തിന്റെ രണ്ട് കാലും തളര്‍ന്നിരിക്കുകയാണ്. സിഡ്‌നിയില്‍ ചികില്‍സയിലായിരുന്നു ക്രിസിനെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 51 കാരനായ ക്രിസ് കെയ്ന്‍സിന്റെ നില ഗുരുതരമാണെന്നും എന്നാല്‍ ഭാര്യയുടെ ആവശ്യാര്‍ത്ഥമാണ് കാന്‍ബറയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ കീഴില്‍ ന്യൂസിലന്റിനായി എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു 51കാരനായ ക്രിസ്.