കോപ്പയില്‍ നാളെ അര്‍ജന്റീന-പരാഗ്വെ പോര്; ഉറുഗ്വെ ചിലിക്കെതിരേ

നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം.

Update: 2021-06-21 08:01 GMT


സാവോപോളോ: കോപ്പാ അമേരിക്കയില്‍ അര്‍ജന്റീന നാളെ പരാഗ്വെയ്‌ക്കെതിരേ ഇറങ്ങും. കഴിഞ്ഞ മല്‍സരത്തില്‍ ശക്തരായ ഉറുഗ്വെയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്. നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം. ടീമില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. മധ്യനിരയില്‍ എസേക്വില്‍ പലേസിയോസിനെ ഇറക്കിയേക്കും. സെല്‍സോയ്ക്ക് പകരമാണ് താരത്തെ ഇറക്കുക. ഫോം കണ്ടെത്താത്ത ഇന്റര്‍മിലാന്‍ താരം ലൊട്ടേരോ മാര്‍ട്ടിന്‍സിന് പകരം സെര്‍ജിയോ അഗ്വേറയെ ഇറക്കിയേക്കും. പരിക്കിന്റെ പിടിയിലുള്ള നിക്കോളസ് ഗോണ്‍സാലസിന് പകരം പിഎസ്ജിയുടെ എയ്ഞ്ചല്‍ ഡി മരിയക്ക് അവസരം നല്‍കിയേക്കും.


ഇരു ടീമും പരസ്പരം 108 തവണ ഏറ്റുമുട്ടിയിരുന്നു. 58 തവണയും സ്‌കലോണിയുടെ ടീമിനായിരുന്നു ജയം. ബൊളീവിയയെ 3-1ന് തോല്‍പ്പിച്ചാണ് പരാഗ്വെ വരുന്നത്. പരാഗ്വെയെ എളുപ്പം വീഴ്ത്താന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.


ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയോട് തോറ്റ സുവാരസിന്റെ ഉറുഗ്വെ നാളെ പുലര്‍ച്ചെ 2.30ന് നടക്കുന്ന മല്‍സരത്തില്‍ ചിലിയെ നേരിടും. ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയക്ക് താഴെ നാല് പോയിന്റുമായി ചിലി രണ്ടാമതാണുള്ളത്. പരാഗ്വെ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഉറുഗ്വെ, ബൊളീവിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.




Tags:    

Similar News