കോപ്പാ അമേരിക്ക നടക്കും; ആതിഥേയത്വം വഹിക്കാന്‍ ബ്രസീല്‍
കൊളംബിയയെ മെയ്യ് 20നും കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് അര്‍ജന്റീനയെ ഇന്നും ആതിഥേയ രാജ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സാവോപോളോ: അനിശ്ചിതത്വത്തിന് വിരാമമിട്ട് 2021 കോപ്പാ അമേരിക്കയുടെ പുതിയ വേദിയുടെ കാര്യത്തില്‍ തീരുമാനമായി. നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ ജൂണ്‍ 13ന് തുടങ്ങുന്ന ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കും. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് പ്രഖ്യാപനം നടത്തിയത്. വേദികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ആതിഥേയ രാജ്യങ്ങളായ കൊളംബിയ, അര്‍ജന്റീനാ എന്നിവരെ നേരത്തെ ഒഴിവാക്കിയിരുന്നു. തല്‍സ്ഥാനമാണ് ബ്രസീല്‍ ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൊളംബിയയെ മെയ്യ് 20നും കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് അര്‍ജന്റീനയെ ഇന്നും ടൂര്‍ണ്ണമെന്റിന്റെ ആതിഥേയ രാജ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ടൂര്‍ണ്ണമെന്റ് അര്‍ജന്റീന ഒറ്റയ്ക്ക് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അര്‍ജന്റീനയില്‍ കൊവിഡ് വ്യാപനം ശക്തമായത്.