കോപ്പാ അമേരിക്കയ്ക്ക് തിരിച്ചടി; അര്‍ജന്റീനയിലും നടക്കില്ല
അമേരിക്ക, ചിലി എന്നീ രാജ്യങ്ങള്‍ ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്.
ബ്യൂണസ് ഐറിസ്: കൊളംബിയക്ക് പിന്നാലെ അര്‍ജന്റീനയിലും ഇത്തവണ കോപ്പാ അമേരിക്ക നടക്കില്ല. അര്‍ജന്റീനയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ആതിഥേയരായ അര്‍ജന്റീനയെ ടൂര്‍ണ്ണമെന്റ് നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയത്. ടൂര്‍ണ്ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേരത്തെ സര്‍ക്കാര്‍ ഇതിര പ്രക്ഷോഭത്തെ തുടര്‍ന്ന് മറ്റൊരു ആതിഥേയ രാജ്യമായ കൊളംബിയയെയും ഒഴിവാക്കിയിരുന്നു.
ഇതോടെ ജൂണ്‍ 13ന് നടക്കേണ്ട ടൂര്‍ണ്ണമെന്റ് പ്രതിസന്ധിയിലായിരിക്കുകയാണ്. താല്‍ക്കാലികമായി ടൂര്‍ണ്ണമെന്റ് റദ്ദാക്കുകയാണ്. എന്നാല്‍ ഉടന്‍ തന്നെ മറ്റൊരു വേദി കണ്ടെത്തും. വേദി കണ്ടെത്താത്ത പക്ഷം ടൂര്‍ണ്ണമെന്റ് പൂര്‍ണ്ണമായും റദ്ദാക്കും-ഫെഡറേഷന്‍ അറിയിച്ചു. അമേരിക്ക, ചിലി എന്നീ രാജ്യങ്ങള്‍ ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. 2020ല്‍ നടക്കേണ്ട കോപ്പാ അമേരിക്കയാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ തവണ കൊവിഡിനെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റ് റദ്ദാക്കുകയായിരുന്നു.