ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ മൂന്ന് പേര്‍ക്ക് കൊവിഡ് 19
രോഗ ബാധിതര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷണത്തിലാക്കി.
ബെര്‍ലിന്‍: ബുണ്ടസാ ലീഗ് ക്ലബ്ബായ എഫ് സി കൊളോഗനിലെ മൂന്ന് പേര്‍ക്ക് കൊറോണാ വൈറസ്. എന്നാല്‍ വൈറസ് ബാധ താരങ്ങള്‍ക്കാണോ ഒഫീഷ്യലുകള്‍ക്കാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഉടന്‍ തുടങ്ങാനിരിക്കുന്ന ബുണ്ടസാ ലീഗിലെ ക്ലബ്ബുകള്‍ക്കായുള്ള കൊറോണാ ടെസ്റ്റ് പരിശോധനയ്ക്കിടെയാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ രോഗ ബാധിതര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷണത്തിലാക്കി. എന്നാല്‍ താരങ്ങളുടെ പരിശീലനം തുടരുമെന്നു ക്ലബ്ബ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനാല്‍ ബുണ്ടസാ ലീഗ് ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നിരവധി ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയിരുന്നു. താരങ്ങള്‍ സ്വന്തമായാണ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നത്. ടീം പരിശീലനം മെയ്യ് 15 ന് ശേഷമേ ആരംഭിക്കൂ. മെയ്യ് അവസാനത്തോടെ ലീഗ് തുടരാനാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം.