ക്രിസ്റ്റിയാനോ-ജോര്‍ജ്ജീനാ ബന്ധത്തില്‍ വിള്ളല്‍; വിവാഹം നീളും
കഴിഞ്ഞ ദിവസം റൊണാള്‍ഡോ ജോര്ജ്ജിനയ്ക്കൊപ്പം പ്രൈവറ്റ് ജെറ്റില്‍ സൗദിയിലെത്തിയിരുന്നു.
റിയാദ്: ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ജീവിത പങ്കാളി ജോര്‍ജ്ജീനാ റൊഡ്രിഗസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2017 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന ഇവരുടെ വിവാഹം ലോകകപ്പിന് ശേഷം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ വിവാഹം ഉടനില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോ സൗദിയിലേക്ക് ചേക്കേറിയതില്‍ ജോര്‍ജ്ജിനാ അസന്തുഷ്ടയായിരുന്നു. റോണോ യൂറോപ്പില്‍ തുടരാനായിരുന്നു ജോര്ജ്ജിനയുടെ താല്‍പ്പര്യം. എന്നാല്‍ റൊണാള്‍ഡോയ്ക്ക് യൂറോപ്പില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നില്ല. അടുത്തിടെ ക്രിസ്മസിന് ജോര്‍ജ്ജിന റൊണാള്‍ഡോയ്ക്ക് റോള്‍സ് റോയ്സ് സമ്മാനമായി നല്‍കിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് അഞ്ച് കുട്ടികളാണുള്ളത്.ഇതില്‍ രണ്ട് പേര് ജോര്ജ്ജിനയുടേതാണ്.
കഴിഞ്ഞ ദിവസം റൊണാള്‍ഡോ ജോര്ജ്ജിനയ്ക്കൊപ്പം പ്രൈവറ്റ് ജെറ്റില്‍ സൗദിയിലെത്തിയിരുന്നു. റൊണാള്‍ഡോയ്ക്ക് പ്രത്യേക കൊട്ടാരവും പ്രൈവറ്റ് കാറും ജെറ്റും അടക്കം വമ്പന്‍ സൗകര്യങ്ങളാണ് സൗദി ഒരുക്കിയിരിക്കുന്നത്.