സബ്ബായും ഇറക്കിയില്ല; ബെഞ്ചില്‍ നിന്ന് ഇറങ്ങിപ്പോയി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ഈ സീസണില്‍ രണ്ട് തവണ മാത്രമാണ് റൊണാള്‍ഡോ യുനൈറ്റഡിന്റെ ആദ്യ ഇലവനില്‍ കയറിയത്.
ഓള്‍ഡ്ട്രാഫോഡ്:മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്ലാസ്സിക്ക് മല്‍സരത്തിനായിരുന്നു ഇന്ന് ഓള്‍ഡ്ട്രാഫോഡ് സാക്ഷ്യം കുറിച്ചത്.ടോട്ടന്‍ഹാമിനെതിരേ രണ്ട് ഗോളിന്റെ ജയവുമായാണ് യുനൈറ്റഡ് കളം വിട്ടത്. എന്നാല്‍ യുനൈറ്റഡ് ജയത്തിന് ഇടയില്‍ ടീമിന് മോശം പ്രതിച്ഛായയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ ലഭിച്ചത്. മല്‍സരത്തില്‍ സബ്ബായി പോലും ഇറക്കാതിരുന്ന റൊണാള്‍ഡോ ഇതില്‍ പ്രതിഷേധിച്ചത് ബെഞ്ചില്‍ നിന്ന് റൂമിലേക്ക് ഇറങ്ങിപ്പോയാണ്. യുനൈറ്റഡിന്റെ അഞ്ച് സബ്‌സ്റ്റിറ്റിയുഷനില്‍ മൂന്നെണ്ണം എറിക് ടെന്‍ ഹാഗ് നടത്തിയിരുന്നു. ബാക്കിയുള്ള രണ്ട് സബ്‌സ്റ്റിറ്റിയുഷനില്‍ ഒന്നായിരുന്നു റൊണാള്‍ഡോ.
തന്നെ ഇറക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് റൊണാള്‍ഡോ ബെഞ്ചില്‍ നിന്ന് അപ്രതൃക്ഷനാവുകയായിരുന്നു.യുനൈറ്റഡിന്റെ വിജയാഹ്ലാദത്തിലും റൊണാള്‍ഡോ ഇല്ലായിരുന്നു. താരത്തിന്റെ നടപടിയെ കുറിച്ച് നേരിട്ട് ചര്‍ച്ച നടത്തുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോയുടെ നടപടിക്കെതിരേ മുന്‍ ഇതിഹാസ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. താരത്തില്‍ നിന്നും ഇത്തരം പ്രതിഷേധങ്ങള്‍ ഒരിക്കലും വരാന്‍ പാടില്ലാത്തതാണെന്നും ടീമിന്റെ വിജയത്തില്‍ എല്ലാ താരങ്ങളും പങ്കെടുക്കേണ്ടതാണെന്നും മുന്‍ ഇംഗ്ലണ്ട് താരം ഗാരി ലിനീക്കര്‍ വ്യക്തമാക്കി.ഈ സീസണില്‍ രണ്ട് തവണ മാത്രമാണ് റൊണാള്‍ഡോ യുനൈറ്റഡിന്റെ ആദ്യ ഇലവനില്‍ കയറിയത്.