അല്‍ നസറുമായുള്ള കരാര്‍ നീട്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Update: 2025-02-11 06:23 GMT
അല്‍ നസറുമായുള്ള കരാര്‍ നീട്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറുമായുള്ള കരാര്‍ നീട്ടി. 2026 ജൂണ്‍ വരെയാണ് താരം കരാര്‍ നീട്ടിയത്. സൗദി ക്ലബ്ബിനെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ താരം കരാറില്‍ ഒപ്പുവയ്ക്കും. 40കാരനായ റൊണാള്‍ഡോയുടെ നിലവിലെ കരാര്‍ ജൂണ്‍ 2025 വരെയാണ്. 2023ലാണ് റയല്‍ മാഡ്രിഡ് ഇതിഹാസ താരം സൗദിയിലെത്തിയത്. നിലവില്‍ അല്‍ നസറിനായി 90 മല്‍സരത്തില്‍ നിന്ന് 82 ഗോളുകളാണ് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസ താരമായ റൊണാള്‍ഡോ നേടിയത്. തന്റെ പ്രൊഫഷണല്‍ കരിയര്‍ സൗദിയില്‍ തന്നെ അവസാനിപ്പിക്കുമെന്ന് മുന്‍ യുവന്റസ് താരം കൂടിയായ റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.



Tags:    

Similar News