യുനൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍ ടോപ് ഫോറില്‍; റൊണാള്‍ഡോ 100 ക്ലബ്ബില്‍

ഈ നേട്ടം കൈവരിക്കുന്ന മാഞ്ചസ്റ്ററിന്റെ നാലാമത്തെ താരവും പ്രീമിയര്‍ ലീഗിലെ 33ാമത്തെ താരവുമാണ്.

Update: 2022-04-23 16:13 GMT




എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങല്‍. നിര്‍ണ്ണായകമായ മല്‍സരത്തില്‍ ആഴ്‌സണല്‍ യുനൈറ്റഡിനെ 3-1ന് പരാജയപ്പെടുത്തി. ടവറസ്(3), ബൂക്കായാ സാക്കാ(32), സാക്കാ (70) എന്നിവരാണ് ആഴ്‌സണലിനായി എമിറേറ്റ്‌സില്‍ സ്‌കോര്‍ ചെയ്തത്.ജയത്തോടെ 60 പോയിന്റുമായി ആഴ്‌സണല്‍ ടോപ് ഫോറില്‍ നില ഭദ്രമാക്കി.


 യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ 34ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് നേടിയത്. ഈ ഗോള്‍ നേട്ടത്തോടെ പ്രീമിയര്‍ ലീഗിന്റെ 100 ക്ലബ്ബില്‍ റൊണാള്‍ഡോ ഇടംപിടിച്ചു. മുമ്പ് യുനൈറ്റഡിലായിരുന്നപ്പോള്‍(2003-09) താരം 118 ഗോള്‍ നേടിയിരുന്നു.എന്നാല്‍ ഇതില്‍ 84 ഗോളുകളാണ് പ്രീമിയര്‍ ലീഗില്‍ നേടിയത്. 2021ല്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനൊപ്പം ചേര്‍ന്ന റൊണാള്‍ഡോ ഈ സീസണില്‍ നേടിയത് 22 ഗോളുകളാണ്. ഇതില്‍ 16 ഗോളുകള്‍ പ്രീമിയര്‍ ലീഗില്‍ നേടി. ഇതോടെയാണ് താരം 100ക്ലബ്ബില്‍ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന മാഞ്ചസ്റ്ററിന്റെ നാലാമത്തെ താരവും പ്രീമിയര്‍ ലീഗിലെ 33ാമത്തെ താരവുമാണ്.




Tags:    

Similar News