112 ഗോളുമായി റൊണാള്‍ഡോ; ഖത്തറിനെ മൂന്ന് ഗോളിന് വീഴ്ത്തി
റൊണാള്‍ഡോ ഗോള്‍ നേടുന്ന 46മത്തെ രാജ്യമാണ് ഖത്തര്‍.
ലിസ്ബണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 112 ആയി. ഇന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരായ മല്‍സരത്തിലാണ് താരത്തിന്റെ നേട്ടം. നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകളുടെ റെക്കോഡുള്ള റൊണാള്‍ഡോ രാജ്യത്തിനായുള്ള 181ാം മല്‍സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മല്‍സരം കളിച്ച താരമെന്ന സ്‌പെയിനിന്റെ സെര്‍ജിയോ റാമോസിന്റെ (180) റെക്കോഡാണ് ക്രിസ്റ്റിയാനോ ഇന്ന് തകര്‍ത്തത്. റൊണാള്‍ഡോ ഗോള്‍ നേടുന്ന 46മത്തെ രാജ്യമാണ് ഖത്തര്‍. ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരേ ഗോള്‍ നേടുന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി. ഇന്ന് ഖത്തറിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. 37ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍. ജോസെ ഫോന്റെ, ആേ്രന്ദ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിന്റെ മറ്റ് സ്‌കോറര്‍മാര്‍.