വിമര്‍ശകര്‍ക്ക് ഹാട്രിക്ക് മറുപടി;ചരിത്രത്തില്‍ 807 ഗോള്‍; ഓള്‍ഡ് ട്രാഫോഡില്‍ റോണോ മാജിക്ക്
12, 38, 81 മിനിറ്റുകളിലായിട്ടാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.
ഓള്‍ഡ് ട്രാഫോഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ തന്റെ സുവര്‍ണ്ണകാലം ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും അവതരിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോഡ് പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ പേരില്‍. ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരേ ഹാട്രിക്ക് നേട്ടവുമായാണ് റൊണാള്‍ഡോ നിറഞ്ഞാടിയത്. ചെക്ക് -ഓസ്ട്രിയന്‍ താരമായിരുന്ന ജോസഫ് ബികാന്റെ പേരിലായിരുന്നു മുമ്പ് ഈ റെക്കോഡ്. 805 ഗോളായിരുന്ന ബിക്കാന്റെ റെക്കോഡ്. 807 ഗോളോടെയാണ് പോര്‍ച്ചുഗല്‍ താരം ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയത്.ഹാട്രിക്ക് മികവില്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി അവര്‍ വീണ്ടും ടോപ് ഫോറില്‍ കയറി.ടോട്ടന്‍ഹാമിനായി ഹാരി കെയ്ന്‍ ഒരു ഗോള്‍ നേടി.യുനൈറ്റഡിന്റെ മാഗ്വയറിന്റെ സെല്‍ഫ് ഗോളാണ് ടോട്ടന്‍ഹാമിന്റെ രണ്ടാം ഗോള്‍.
12, 38, 81 മിനിറ്റുകളിലായിട്ടാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. ഫ്രഡ്, സാഞ്ചോ, ടെല്ലസ് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. മുമ്പ് 2008ലാണ് യുനൈറ്റഡിനായി താരം അവസാനമായി ഹാട്രിക്ക് നേടിയത്. റൊണാള്‍ഡോയുടെ യുനൈറ്റഡിലെ തിരിച്ചുവരവിലെ ആദ്യ ഹാട്രിക്കാണിത്.അവസാനം കളിച്ച 11 മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്യാനാകാതെ റൊണാള്‍ഡോ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.റെക്കോഡ് നേട്ടത്തോടെയാണ് ഇതിഹാസം ഇതിന് മറുപടി നല്‍കിയത്.ചൊവ്വാഴ് ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഇറങ്ങുന്ന യുനൈറ്റഡിന് ഈ വിജയം ഏറെ മുതല്‍ക്കൂട്ടാവും.