വില്‍പ്പനയില്‍ മെസ്സിയുടെ ജെഴ്‌സിയെ പിന്‍തള്ളി റെക്കോര്‍ഡിട്ട് റൊണാള്‍ഡോയുടെ ജെഴ്‌സി

ഓരോ ജെഴ്‌സിയില്‍ അഞ്ച് പൗണ്ട് വീതം ആണ് യുനൈറ്റഡിന് ലഭിക്കുക .

Update: 2021-09-10 12:46 GMT


മാഞ്ചസ്റ്റര്‍: യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്ററില്‍ എത്തിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നമ്പര്‍ 7 ജെഴ്‌സി വില്‍പ്പനയില്‍ റെക്കോര്‍ഡ്. 187 മില്ല്യണ്‍ യൂറോയുടെ ജെഴ്‌സികളാണ് യുനൈറ്റഡ് ഇതുവരെ വിറ്റത്. നേരത്തെ പിഎസ്ജിയിലെത്തിയ മെസ്സിയുടെ ജെഴ്‌സി വിറ്റത് 101 മില്ല്യണ്‍ യൂറോയ്ക്കായിരുന്നു. ജെഴ്‌സി വില്‍പ്പനയില്‍ ഇതായിരുന്നു ഏറ്റവും വലിയ റെക്കോര്‍ഡ്.ഈ റെക്കോര്‍ഡാണ് സിആര്‍7ന്റെ ജെഴ്‌സി തിരുത്തിയത്. പ്രീമിയര്‍ ലീഗിലെ പുതിയ റെക്കോര്‍ഡാണ് താരത്തിന്റെ ജെഴ്‌സി വില്‍പ്പന. എന്നാല്‍ ജെഴ്‌സി വില്‍പ്പനയുടെ മുഴുവന്‍ തുക യുനൈറ്റഡിന് ലഭിക്കില്ല.ജെഴ്‌സി നിര്‍മ്മാതാക്കളായ അഡിഡാസുമായാണ് യുനൈറ്റഡിന് കരാര്‍. ഓരോ ജെഴ്‌സിയില്‍ അഞ്ച് പൗണ്ട് വീതം ആണ് യുനൈറ്റഡിന് ലഭിക്കുക . ബാക്കി തുക അഡിഡാസിനാണ്.




Tags:    

Similar News