13 വര്‍ഷങ്ങള്‍ക്ക് ശേഷം റൊണാള്‍ഡോ ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍; എതിരാളി ന്യൂകാസില്‍
മല്‍സരങ്ങള്‍ ഇന്ത്യയില്‍ സ്റ്റാര്‍ നെറ്റ് വര്‍ക്ക് സംപ്രേക്ഷണം ചെയ്യും.
ഓള്‍ഡ് ട്രാഫോഡ്: മാഞ്ചസ്റ്ററിന്റെ മാനസപുത്രന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പഴയ ജെഴ്‌സിയില്‍ ഇന്നിറങ്ങും.രാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡാണ് എതിരാളി. പ്രീമിയര്‍ ലീഗില്‍ ഒരു ജയം പോലും നേടാനാവാതെയാണ് ന്യൂകാസില്‍ ഇന്ന് റൊണാള്‍ഡോയുടെ ടീമിനെ എതിരിടുന്നത്. ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിന്റെ ഗ്യാലറി ഇന്ന് ചുവപ്പ് കൊണ്ട് നിറയും. കിരീടങ്ങള്‍ മാത്രം ലക്ഷ്യം വച്ചാണ് താന്‍ ചുവപ്പ് കോട്ടയിലേക്ക് തിരിച്ചുവരുന്നതെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുനൈറ്റഡിന് ഈ സീസണില്‍ മികച്ച തുടക്കമാണ് ലഭിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി റൊണാള്‍ഡോ ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. താരം മാച്ച് ഫിറ്റാണെന്നും ഇന്ന് ആദ്യ ഇലവനില്‍ തന്നെ ഇറക്കുമെന്ന് കോച്ച് സോള്‍ഷ്യര്‍ അറിയിച്ചിട്ടുണ്ട്. മല്‍സരങ്ങള്‍ ഇന്ത്യയില്‍ സ്റ്റാര്‍ നെറ്റ് വര്‍ക്ക് സംപ്രേക്ഷണം ചെയ്യും.