ഇഗോര്‍ സ്റ്റിമാക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍
എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്.രണ്ട് വര്‍ഷത്തേക്കാണ് സ്റ്റിമാക്കിന്റെ നിയമനം. 1998ല്‍ ക്രൊയേഷ്യ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയപ്പോള്‍ സ്റ്റിമാക്ക് ഈ ടീമില്‍ അംഗമായിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ക്രൊയേഷ്യന്‍ ഇതിഹാസ താരം ഇഗോര്‍ സ്റ്റിമാക്കിനെ നിയമിച്ചു. അവസാന ലിസ്റ്റിലുണ്ടായിരുന്ന ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുങ്, ഹകാന്‍ എറിക്‌സണ്‍ എന്നിവരെ പിന്തള്ളിയാണ് സ്റ്റിമാക്കിന്റെ നിയമനം. മുന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്റന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് മാസങ്ങളായി കോച്ചിന്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്.രണ്ട് വര്‍ഷത്തേക്കാണ് സ്റ്റിമാക്കിന്റെ നിയമനം. 1998ല്‍ ക്രൊയേഷ്യ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയപ്പോള്‍ സ്റ്റിമാക്ക് ഈ ടീമില്‍ അംഗമായിരുന്നു. 2012-13 കാലഘട്ടത്തില്‍ ക്രൊയേഷ്യന്‍ ടീമിനെയും സ്റ്റിമാക്ക് പരിശീലിപ്പിച്ചിട്ടുണ്ട്.ക്രൊയേഷ്യക്കായി 50 ഓളം മല്‍സരങ്ങള്‍ സ്റ്റിമാക്ക് കളിച്ചിട്ടുണ്ട്.ഖത്തര്‍ ക്ലബ്ബായ ഷഹാന, ഇറാനിയന്‍ ക്ലബ്ബ് സെപഹന്‍, ക്രൊയേഷ്യന്‍ ക്ലബ്ബ് സദര്‍, സഗ്രെബ് എന്നിവടങ്ങളില്‍ സ്റ്റിമാക്ക് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം തന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ഒരുമിച്ച് ചേര്‍ന്നാല്‍് ഇന്ത്യന്‍ ഫുട്‌ബോളിലെ ലക്ഷ്യങ്ങള്‍ കീഴടക്കാമെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കിങ്‌സ് കപ്പാണ് സ്റ്റിമാക്കിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി.