ലോകകപ്പ്; ഡെന്‍മാര്‍ക്കിനെ പിടിച്ചുകെട്ടി ടുണീഷ്യ
68ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ് മികച്ച അവസരം ലഭിച്ചിരുന്നു.
റിയാദ്: ലോകകപ്പില്‍ കറുത്ത കുതിരകളാവുമെന്ന് പ്രവചിച്ച ഡെന്‍മാര്‍ക്കിനെ ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. ഇരുവരും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ താരങ്ങളായത് ഇരുടീമിന്റെയും ഗോള്‍ കീപ്പര്‍മാരായ ഷ്‌മെക്കലും ഡാഹ്‌മെനുമാണ്. ഇരുവരുടെ മികച്ച സേവുകളാണ് മല്‍സരത്തിന്റെ ഹൈലറ്റ്‌സ്.ടുണീഷ്യയുടെ ഇസാം ജെബാലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 68ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ് മികച്ച അവസരം ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ഹെഡര്‍ പോസ്റ്റിലടിച്ച് തെറിക്കുകയായിരുന്നു.