സെര്‍ബിയന്‍ കരുത്ത് ദുസന്‍ വല്‍ഹോവിച്ചിനെ റാഞ്ചാന്‍ പ്രമുഖര്‍

യൂറോപ്പിലെ അഞ്ച് ലീഗുകളില്‍ കഴിഞ്ഞ സീസണില്‍ 25ലധികം ഗോള്‍ നേടിയ താരങ്ങള്‍ക്കൊപ്പമാണ് വല്‍ഹോവിച്ചിന്റെ സ്ഥാനം,

Update: 2021-11-17 15:23 GMT


ലണ്ടന്‍: ഫിയറൊന്റീന സ്‌ട്രൈക്കര്‍ ദുസന്‍ വല്‍ഹോവിച്ചാണ് ലോക ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ ഗോസിപ്പുകളിലെ താരം. 21 കാരനായ സെര്‍ബിയന്‍ താരത്തെ റാഞ്ചാന്‍ ലോക ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍മാരെല്ലാം മുന്നിലുണ്ട്. യൂറോപ്പ്യന്‍ സ്‌പോര്‍ട്‌സ് മാധ്യമങ്ങളില്‍ ദിവസവും താരം വല്‍ഹോവിച്ചാണ്. 2018മുതല്‍ ഇറ്റാലിയന്‍ ക്ലബ്ബിനായി കളിക്കുന്ന ദുസന്‍ കഴിഞ്ഞ സീസണില്‍ സീരി എയില്‍ 20 ഗോളുകളാണ് നേടിയത്. യൂറോപ്പിലെ അഞ്ച് ലീഗുകളില്‍ കഴിഞ്ഞ സീസണില്‍ 25ലധികം ഗോള്‍ നേടിയ താരങ്ങള്‍ക്കൊപ്പമാണ് വല്‍ഹോവിച്ചിന്റെ സ്ഥാനം, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, എര്‍ലിങ് ഹാലന്റ് എന്നിവരാണ് കഴിഞ്ഞ സീസണില്‍ 25ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയത്. 39 മല്‍സരങ്ങളില്‍ നിന്നും ഫിയറൊന്റീനയക്കായി കഴിഞ്ഞ വര്‍ഷം 28 ഗോളുകളാണ് താരം നേടിയത്.


ഫുട്‌ബോള്‍ ഇതിഹാസം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയ്ക്ക് ശേഷം ഒരു സീസണില്‍ ഫിയറൊന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ദുസന്‍ സ്വന്തമാക്കിയിരുന്നു.


ജനുവരി ട്രാന്‍സ്ഫറില്‍ താരത്തെ റാഞ്ചാനാണ് വമ്പന്‍മാര്‍ ശ്രമിക്കുന്നത്. 2023വരെയാണ് താരത്തിന്റെ ഫിയറൊന്റീനാ കരാര്‍. ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ടോട്ടന്‍ഹമ്മുമാണ് വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതില്‍ താരത്തിന് എന്ത് വിലനല്‍കാനും തയ്യാറുള്ളത് ടോട്ടന്‍ഹാമാണ്. മുന്‍ ഇന്റര്‍മിലാന്‍ കോച്ചും നിലവിലെ ടോട്ടന്‍ഹാം കോച്ചുമായ കോന്റെയ്ക്കാണ് ദുസനില്‍ താല്‍പ്പര്യം. യുവന്റസ്, പിഎസ്ജി, ഡോര്‍ട്ട്മുണ്ട് എന്നിവര്‍ക്കും ദുസനെ ടീമിലെത്തിക്കാന്‍ ആഗ്രഹമുണ്ട്. യുവന്റസില്‍ പ്രധാന സ്‌ട്രൈക്കര്‍ സ്ഥാനത്തിനായി ഇറങ്ങുമ്പോള്‍, പിഎസ്ജി കിലിയന്‍ എംബാപ്പെയ്‌ക്കെ പകരമാണ് താരത്തെ കൊണ്ട് വരുന്നത്. ജനുവരിയില്‍ ക്ലബ്ബ് വിട്ടേക്കാവുന്ന എര്‍ലിങ് ഹാലന്റിന് പകരമാണ് ഡോര്‍ട്ട്മുണ്ട് താരത്തെ നോട്ടമിട്ടിരിക്കുന്നത്.




Tags:    

Similar News