ബുണ്ടസാ ലീഗ്; രണ്ട് ഗോളിന്റെ ലീഡെടുത്ത ഫ്രാങ്ക്ഫര്‍ട്ടിനെതിരേ മൂന്ന് ഗോള്‍ തിരിച്ചിടിച്ച് ഡോര്‍ട്ട്മുണ്ട്
ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യുണിക്ക് കഴിഞ്ഞ ദിവസം തോല്‍വി നേരിട്ടിരുന്നു.
ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ 3-2ന് വീഴ്ത്തി ബോറൂസിയാ ഡോര്‍ട്ട്മുണ്ട്. 15, 24 മിനിറ്റുകളില്‍ ബോറെയുടെ ഇരട്ട ഗോള്‍ പിന്‍ബലത്തില്‍ ഫ്രാങ്ക്ഫര്ട്ടാണ് മല്‍സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് ഡോര്‍ട്ട്മുണ്ട് വിജയം വരുതിയിലാക്കുകയായിരുന്നു.
ബെല്‍ജിയം താരം തിയാഗോ ഹസാര്‍ഡ്(71), ഇംഗ്ലണ്ട് യുവതാരം ജ്യൂഡ് ബെല്ലിങ്ഹാം(87), ജര്‍മ്മനിയുടെ മുഹമ്മദ് ദഹൗദ് (89) എന്നിവരുടെ ഗോളിലൂടെ ഡോര്‍ട്ട്മുണ്ട് തിരിച്ചുവരവ് നടത്തുകയായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ ഹാലന്റ് ഹസാര്‍ഡിന്റെ ഗോളിന് വഴിയൊരുക്കി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യുണിക്ക്മായുള്ള ലീഡ് അഞ്ചാക്കി കുറയ്ക്കാന്‍ ഡോര്‍ട്ട്മുണ്ടിന് കഴിഞ്ഞു. ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യുണിക്ക് കഴിഞ്ഞ ദിവസം തോല്‍വി നേരിട്ടിരുന്നു.