വീണ്ടും എല്‍ ക്ലാസിക്കോ; കോപ്പാ ഡെല്‍ റേയിലും ലാലിഗയിലും നേര്‍ക്കുനേര്‍

കോപ്പാ ഡെല്‍ റേ സ്പാനിഷിലും ലാലിഗയിലുമാണ് ഇരുവരും ഏറ്റുമുട്ടന്നത്. കോപ്പാ ഡെല്‍ റേ സെമിഫൈനല്‍ രണ്ടാംപാദ മല്‍സരത്തിലാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്നത്. നാളെ സാന്റിയാഗോ ബെര്‍നാബിലാണ് മല്‍സരം.

Update: 2019-02-27 05:40 GMT

സാന്റിയാഗോ: ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കി ഈ ആഴ്ചയില്‍ രണ്ട് എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍. കോപ്പാ ഡെല്‍ റേ സ്പാനിഷിലും ലാലിഗയിലുമാണ് ഇരുവരും ഏറ്റുമുട്ടന്നത്. കോപ്പാ ഡെല്‍ റേ സെമിഫൈനല്‍ രണ്ടാംപാദ മല്‍സരത്തിലാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്നത്. നാളെ സാന്റിയാഗോ ബെര്‍നാബിലാണ് മല്‍സരം.

വാശിയേറിയ ആദ്യപാദ മല്‍സരത്തില്‍ 1- 1 സമനിലയിലാണ് കളി അവസാനിച്ചത്. അതിനാല്‍, നാളത്തെ മല്‍സരം ഇരുവര്‍ക്കും നിര്‍ണായകമാണ്. ബാഴ്‌സയാണ് തുടര്‍ച്ചയായ അഞ്ചുതവണയും കോപ്പാ ഡെല്‍ റേ ചാംപ്യന്‍ഷിപ്പ് നേടിയത്. സ്പാനിഷ് ലീഗിലെ പോരാട്ടം ഞായറാഴ്ചയാണ്. നിലവില്‍ ബാഴ്‌സ 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. റയലാവട്ടെ അത്‌ലറ്റിക്കോ മാഡ്രിഡിനും താഴെ മൂന്നാം സ്ഥാനത്താണ്. ബുധനാഴ്ചത്തെ മല്‍സരത്തിലെ വിജയമാണ് പ്രധാനമെന്നും അതിന് ടീം ഒരുങ്ങിക്കഴിഞ്ഞെന്നും റയല്‍താരം ഗരത് ബേല്‍ പറഞ്ഞു.

ലാലിഗയില്‍ മികച്ച ഫോമിലാണ് ബേല്‍. എന്നാല്‍, ബാഴ്‌സയാവട്ടെ നിലവിലെ പോരാട്ടം തുടരാനുള്ള ഒരുക്കത്തിലാണ്. മെസ്സി തന്നെയാണ് ടീമിന്റെ കുന്തമുന. സുവാരസ് ഫോമിലേക്കുയര്‍ന്നതും ടീമിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിന് ആക്രമണഫുട്‌ബോളാണ് പുറത്തെടുക്കുകയെന്നും ബാഴ്‌സ കോച്ച് ഏര്‍ണസ്‌റ്റോ വാല്‍വെര്‍ഡേ പറഞ്ഞു. മെസ്സിയുടെ 40ാം എല്‍ ക്ലാസിക്കോ മല്‍സരത്തിനാണ് സാന്റിയാഗോ നാളെ സാക്ഷ്യം വഹിക്കുക. റയലിനെതിരേ മാത്രം 26 ഗോളാണ് മെസ്സി നേടിയത്.

Tags:    

Similar News