യൂറോ യോഗ്യത: ഫ്രാന്‍സില്‍ പോഗ്‌ബെയില്ല; ഇംഗ്ലണ്ടില്‍ ടാമി ടീമില്‍

പരിക്കിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെ ഫ്രഞ്ച് ടീമില്‍ ഇടംനേടിയില്ല. കാന്റെ, കിംബാപ്പെ, എംബാപ്പെ, ഗ്രീസ്‌മെന്‍, ജിറൗഡ് എന്നിവര്‍ ടീമിലിടം നേടിയിട്ടുണ്ട്.

Update: 2019-10-04 12:39 GMT

ന്യൂയോര്‍ക്ക്: യൂറോ കപ്പ് 2020 യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമുകളെ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ഉറുഗ്വെ എന്നിവര്‍ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെ ഫ്രഞ്ച് ടീമില്‍ ഇടംനേടിയില്ല. കാന്റെ, കിംബാപ്പെ, എംബാപ്പെ, ഗ്രീസ്‌മെന്‍, ജിറൗഡ് എന്നിവര്‍ ടീമിലിടം നേടിയിട്ടുണ്ട്. അടുത്താഴ്ച തുര്‍ക്കി, ഐസ്‌ലാന്റ് എന്നിവര്‍ക്കെതിരേയാണ് ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍. ചെക്ക് റിപ്പബ്ലിക്ക്, ബള്‍ഗേറിയ എന്നിവര്‍ക്കെതിരായുള്ള ഇംഗ്ലണ്ട് ടീമിനെയും പ്രഖ്യാപിച്ചു.

ചെല്‍സിയുടെ യുവതാരം ടാമി എബ്രാഹം, ഫിക്കായോ ടൊമോറി, ഹാരി കെയ്ന്‍, റഹിം സ്‌റ്റെര്‍ലിങ്, ജേഡന്‍ സാഞ്ചോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഹാരി മഗ്വയര്‍, ട്രെന്റ് അലക്‌സാണ്ടര്‍, അര്‍നോള്‍ഡ് എന്നിവരും ടീമില്‍ ഇടംനേടി. ഫിക്കായോ ടൊമോറി ആദ്യമായി ദേശീയ ടീമിലേക്ക് സ്ഥാനം പിടിച്ചു. ജറാള്‍ഡ് മോറെനോ, റൗള്‍ ആല്‍ബിയോള്‍, പൗ ടോറസ് എന്നിവരെ ഉള്‍പ്പെടുത്തി സ്‌പെയിനും ടീമിനെ പ്രഖ്യാപിച്ചു. നോര്‍വെ, സ്വീഡന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് സ്‌പെയിനിന്റെ മല്‍സരങ്ങള്‍. അതിനിടെ അടുത്താഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കുള്ള ഉറുഗ്വെ ടീമില്‍നിന്നും ബാഴ്‌സ താരം ലൂയിസ് സുവാരസ് പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് താരം ടീമില്‍നിന്ന് പിന്‍മാറിയത്.

Tags:    

Similar News