നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി; ജര്‍മ്മനിക്ക് വന്‍ ജയം

കിമ്മിച്ച്, ഗുണ്‍ഡോങ്, മുള്ളര്‍, വെര്‍ണര്‍ എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്

Update: 2022-06-15 06:10 GMT


ലണ്ടന്‍: നേഷന്‍സ് ലീഗിലെ ത്രീ ലയണ്‍സിന്റെ മോശം ഫോം തുടരുന്നു.ഇന്ന് ഹംഗറിയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിന്റെ തോല്‍വിയാണ് ഹോം ഗ്രൗണ്ടില്‍ നേരിട്ടത്. 1928ന് ശേഷം ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണ്. തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ അവസാനിച്ചു. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. ആദ്യ മല്‍സരത്തിലും ഹംഗറി ഒരു ഗോളിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പില്‍ ഹംഗറിയാണ് ഒന്നാം സ്ഥാനത്ത്.



ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇറ്റലിയെ ജര്‍മ്മനി 5-2ന് പരാജയപ്പെടുത്തി. ജയത്തോടെ ജര്‍മ്മനി രണ്ടാം സ്ഥാനത്തെത്തി. കിമ്മിച്ച്, ഗുണ്‍ഡോങ്, മുള്ളര്‍, വെര്‍ണര്‍ എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്. ഇറ്റലി മൂന്നാം സ്ഥാനത്താണ്.




Tags:    

Similar News