15 മല്‍സരങ്ങളില്‍ 12 ഗോള്‍; ഹാലന്റിന് ഹാട്രിക്ക്; നോര്‍വെയ്ക്ക് അഞ്ച് ഗോള്‍ ജയം

ബെര്‍ണാഡോ സില്‍വ, ആേ്രന്ദ സില്‍വ, ഡിഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിനായി വലകുലിക്കിയത്.

Update: 2021-09-08 08:34 GMT
15 മല്‍സരങ്ങളില്‍ 12 ഗോള്‍; ഹാലന്റിന് ഹാട്രിക്ക്; നോര്‍വെയ്ക്ക് അഞ്ച് ഗോള്‍ ജയം


ഒസ്‌ലോ; ബോറൂസിയാ ഡോര്‍ട്ട്മുണ്ട് താരം എര്‍ലിങ് ബ്രൂട്ട് ഹാലന്റിന്റെ ഗോള്‍ അടി തുടരുന്നു. ഗിബ്രാള്‍ട്ടറിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഹാട്രിക്ക് നേടിയാണ് ഹാലന്റ് ഇന്ന് നോര്‍വെയ്ക്കായി മികവ് പ്രകടിപ്പിച്ചത്. ഇതോടെ ഹാലന്റിന്റെ രാജ്യത്തിനായുള്ള ഗോളുകളുടെ എണ്ണം 12 ആയി.15 മല്‍സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. അതിനിടെ മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹാലന്റ് മികച്ച ഒരു ഷോട്ട് നഷ്ടപ്പെടുത്തിയിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ നോര്‍വെ രണ്ടാമത് തുടരുന്നു. ഹോളണ്ടിന്റെ അതേ പോയിന്റാണ് നോര്‍വെയ്ക്കും.


ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ അസെര്‍ബെയ്ജാനെ എതിരില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു. ബെര്‍ണാഡോ സില്‍വ, ആേ്രന്ദ സില്‍വ, ഡിഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിനായി വലകുലിക്കിയത്. കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് ടീമിനായി ഇറങ്ങിയിട്ടില്ല.




Tags:    

Similar News