റെലഗേഷന്‍ ഭീഷണിയില്‍ എവര്‍ട്ടണ്‍; ലീഡ്‌സിനും കടുപ്പം
കഴിഞ്ഞ തവണ ടീം 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മുന്‍ നിര ക്ലബ്ബായിരുന്ന എവര്‍ട്ടണ്‍ ഇക്കുറി റെലഗേഷന്‍ ഭീഷണയില്‍ നില്‍ക്കുന്നു.ഇന്ന് ടോട്ടന്‍ഹാമിനോട് എതിരില്ലാത്ത അഞ്ച് ഗോളിന് തോറ്റതോടെ ടീം 17ാം സ്ഥാനത്ത് നില്‍ക്കുകയാണ്.18ാം സ്ഥാനത്തുള്ള ബേണ്‍ലിക്ക് 21 പോയിന്റാണുള്ളത്. എവര്‍ട്ടണ് 22 പോയിന്റും.19, 20 സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വാറ്റ്‌ഫോഡിനും നോര്‍വിച്ചിനും യഥാക്രമം 19ഉം 17 ഉം പോയിന്റാണുള്ളത്. 16ാം സ്ഥാനത്തുള്ള ലീഡ്‌സിന് 23 പോയിന്റാണുള്ളത്. ലീഡ്‌സും പുറത്താവല്‍ ഭീഷണിയിലാണ്.
1951ലാണ് ഇതിന് മുമ്പ് എവര്‍ട്ടണ്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തല്‍ നേരിട്ടത്.1993-94 സീസണിലും 1997-98 സീസണിലും എവര്‍ട്ടണ്‍ അവസാന ദിവസം തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ടീം 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. അവസാനത്തെ മൂന്ന് ടീമാണ് പുറത്താവുക.തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഈ അഞ്ച് ടീമിനും നിര്‍ണ്ണായകമാണ്.