നാണക്കേട്; ഇന്ത്യന്‍ ഫുട്‌ബോളിനെ വിലക്കി ഫിഫ
ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കാനാവില്ല
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കി ഫിഫ.ഫെഡറേഷന് പുറത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടായതായി കണ്ടെത്തിയിരുന്നു.ഫിഫയുടെ ചട്ടങ്ങള്‍ക്ക് ഇത് എതിരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കാനാവില്ല. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് വിലക്ക്. ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കേണ്ട അണ്ടര്‍ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ വേദിയും ഇതോടെ മാറ്റും.ഫിഫയുടെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഫെഡറേഷന് കീഴിലെ എല്ലാ അസോസിയേഷനുകളും പ്രവര്‍ത്തിക്കുന്നത്. നേരത്തെ ആരോപണം ഉണ്ടായതിനെ തുടര്‍ന്ന് ഫിഫ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് വിലക്ക്.
എഐഎഫ്എഫ് മേധാവി പ്രഫുല്‍ പട്ടേല്‍ കാലവധി കഴിഞ്ഞിട്ടും ഇലക്ഷന്‍ നടത്താതെ തല്‍സ്ഥാനത്ത് തുടരുകയാണ്. എഐഎഫ്എഫിന്റെ നിയന്ത്രണം ഫിഫയുടെ നിയമങ്ങള്‍ക്കനുസരിച്ച് വരുന്നത് വരെ വിലക്ക് തുടരും.