ലോകകപ്പിന് ശേഷം ബ്രസീല്‍ കോച്ച് ടീറ്റെ വിരമിക്കും
2018 ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടറില്‍ എത്തിച്ച ടീറ്റെ അതേ വര്‍ഷം ടീമിന് കോപ്പാ അമേരിക്കന്‍ കിരീടവും നേടികൊടുത്തു.
സാവോപോളോ: ഖത്തര്‍ ലോകകപ്പിന് ശേഷം ബ്രസീലിന്റെ സൂപ്പര്‍ കോച്ച് ടീറ്റെ വിരമിക്കുന്നു. ബ്രസലീന് ആറാം ലോകകപ്പ് നേടികൊടുത്ത് വിരമിക്കാനാണ് താല്‍പ്പര്യമെന്ന് 60കാരനായ ടീറ്റെ ബ്രസീലിയന്‍ സ്പോര്‍ട്സ് ടിവി നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2016 ജൂണിലാണ് ടീറ്റെ ടീമിന്റെ സ്ഥാനം ഏറ്റെടുത്തത്. 2018 ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടറില്‍ എത്തിച്ച ടീറ്റെ അതേ വര്‍ഷം ടീമിന് കോപ്പാ അമേരിക്കന്‍ കിരീടവും നേടികൊടുത്തു. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ തോല്‍വി അറിയാത്ത അപൂര്‍വ്വ റെക്കോഡിനും ടീമിനെ അര്‍ഹരാക്കാന്‍ ടീറ്റെയ്ക്ക് സാധിച്ചിരുന്നു.