യൂറോ ജേതാക്കള്‍ ഇന്ന് പ്ലേ ഓഫിന് ഇറങ്ങും; ആദ്യ ലോകകപ്പ് യോഗ്യതയ്ക്കായി മാസിഡോണിയയും
ഫെഡറിക്കോ ചീസ, ബെര്‍ണാഡ്ഷി എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താണ്.
റോം: 2018 ലോകകപ്പ് യോഗ്യത ലഭിക്കാത്ത ഇറ്റലി 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായി ഇന്ന് നോര്‍ത്ത് മാസിഡോണിയയെ നേരിടും. മാസിഡോണിയക്കെതിരേ ജയിച്ച് പോര്‍ച്ചുഗല്‍-തുര്‍ക്കി മല്‍സരത്തിലെ വിജയികളെയും പരാജയപ്പെടുത്തി യോഗ്യത ഉറപ്പിക്കാനാണ് അസൂരികളുടെ ലക്ഷ്യം. ആദ്യ ലോകകപ്പ് യോഗ്യതയ്ക്കായാണ് ലോക റാങ്കിങിലെ 66 റാങ്കുകാര്‍ യൂറോ ജേതാക്കള്‍ക്കെതിരേ ഇറങ്ങുന്നത്. ആറാം റാങ്കിലുള്ള ഇറ്റലി അനായാസം മാസിഡോണിയെ വീഴ്ത്തുമെന്നാണ് പ്രവചനം. ജിയാന്‍ലൂജി ഡൊണ്ണരുമ, എമേഴ്‌സണ്‍, ജോര്‍ജ്ജീനോ, നിക്കോളോ ബാരല്ല, ബെറാഡി, സിറോ ഇമ്മൊബിലെ, ഇന്‍സിഗ്നെ എന്നിവരെല്ലാം ഇന്ന് മാന്‍സിനിയുടെ ടീമിനായി ഇറങ്ങും. ഫെഡറിക്കോ ചീസ, ബെര്‍ണാഡ്ഷി എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താണ്. മല്‍സരം രാത്രി 1.30ന് തുടരും. മല്‍സരങ്ങള്‍ സോണിലൈവ്, ജിയോ ടിവി, സോണി ടെന്‍2 എന്നിവയില്‍ കാണാം.