ലോകകപ്പ്; ഡിംസബര്‍ രണ്ട് മുതല്‍ ടിക്കറ്റില്ലാതെയും ഖത്തറിലെത്താം

ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് 2023 ജനുവരി 23 വരെ ഖത്തറില്‍ തുടരാം.

Update: 2022-11-04 14:08 GMT

റിയാദ്: ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ ആരാധകര്‍ക്ക് ടിക്കറ്റില്ലാതെയും ഖത്തറിലെത്താം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലേക്ക് വരുന്നവരുടെ കൈയില്‍ ഹയാ കാര്‍ഡ് ഉണ്ടായിരിക്കണം. ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്. കാണികളുടെ ഐഡന്റിറ്റി കാര്‍ഡാണ് ഹയ്യാ കാര്‍ഡ്. ഈ കാര്‍ഡുള്ളവര്‍ക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള എല്ലാ യാത്രകളും സൗജന്യമാണ്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ഡിസംബര്‍ രണ്ട് മുതല്‍ ടിക്കറ്റ് ഇല്ലെങ്കിലും ആരാധകര്‍ക്ക് ലോകകപ്പിന്റെ കാഴ്ചകള്‍ കാണാം. ഫിഫാ ലോകകപ്പിന്റെ വെബ്‌സൈറ്റ് വഴിയോ ഹയ്യാ ടു ഖത്തര്‍ 22 മൊബൈല്‍ ആപ്പ് വഴിയോ ഹയ്യാ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് 2023 ജനുവരി 23 വരെ ഖത്തറില്‍ തുടരാം.








Tags:    

Similar News