നൈജീരിയന്‍ സെന്റര്‍ ഫോര്‍വേഡ് ബര്‍ത്തലോമിയോ ഓഗ്ബചെ കേരള ബ്ലാസ്റ്റേഴ്‌സില്‍

ഫ്രാന്‍സ് ,സ്‌പെയ്ന്‍,ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്,ഗ്രീസ്, യൂ എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷം 2018 ലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ബൂട്ടണിയുന്നത്. 2002 മുതല്‍ 2005 വരെ നൈജീരിയന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു. 2002 സൗത്ത് കൊറിയന്‍ ലോകകപ്പില്‍ നൈജീരിയക്കു വേണ്ടി കളിച്ചു

Update: 2019-06-06 11:51 GMT

കൊച്ചി: നൈജീരിയന്‍ സെന്റര്‍ ഫോര്‍വേഡ് ബര്‍ത്ത് ലോമിയോ ഒഗ്‌ബേചെ കേരള ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു. നൈജീരിയയിലെ ഒഗോജയില്‍ ജനിച്ച ഒഗ്‌ബേചെ ഫ്രാന്‍സ് ,സ്‌പെയ്ന്‍,ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്,ഗ്രീസ്, യൂ എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷം 2018 ലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ബൂട്ടണിയുന്നത്. 2002 മുതല്‍ 2005 വരെ നൈജീരിയന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു. 2002 സൗത്ത് കൊറിയന്‍ ലോകകപ്പില്‍ നൈജീരിയക്കു വേണ്ടി കളിച്ചു. കേരള ബ്ലാസ്റ്റേഴ്സില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നും വിശാലമായ ആരാധക വൃന്ദത്തിന്റെ പിന്തുണയോടെ വലിയ കാര്യങ്ങള്‍ ടീമിനൊപ്പം ചെയ്യാന്‍ കഴിയുമെന്നുള്ള ശുഭ പ്രതീക്ഷയാണുള്ളതെന്നും ഒഗ്‌ബേചെ പറഞ്ഞു. ടീമിന് വേണ്ടി ഗോളടിക്കാന്‍ കഴിയുന്ന താരമാണ് ഓഗ്ബചെയെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് എല്‍ക്കോ ഷറ്റോറി പറഞ്ഞു.യുവകളിക്കാര്‍ക്കു അദ്ദേഹത്തിന്റെ പരിചയ സമ്പന്നതയും, നേതൃപാടവവും മുതല്‍ കൂട്ടാകുമെന്നും കോച്ച് ഷറ്റോറി പറഞ്ഞു

Tags:    

Similar News