ജര്‍മ്മന്‍ താരം ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
2014ലാണ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്.
മ്യൂണിക്ക്: ജര്‍മ്മന്‍ മധ്യനിര താരം ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 31 കാരനായ ക്രൂസ് റയല്‍ മാഡ്രിഡിനായാണ് കളിക്കുന്നത്. ക്ലബ്ബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രകരിക്കാനാണ് വിരമിക്കുന്നതെന്ന് താരം വ്യക്തമാക്കി. യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ജര്‍മ്മനി പുറത്തായതിന് തൊട്ടുപിന്നാലെയാണ് ക്രൂസിന്റെ വിരമിക്കല്‍. എന്നാല്‍ യൂറോ കപ്പിന് മുമ്പ് തന്നെ വിരമിക്കാന്‍ തീരുമാനമെടുത്തിരുന്നുവെന്ന് ക്രൂസ് വ്യക്തമാക്കി.
ലോകത്തെ മികച്ച മധ്യനിര താരങ്ങളില്‍ ഒരാളാണ് ക്രൂസ്. ജര്‍മ്മനിക്കായി 106 മല്‍സരങ്ങളില്‍ നിന്ന് 17 ഗോളും 18 അസിസ്റ്റും നേടിയിട്ടുണ്ട്. സീനിയര്‍ തലത്തില്‍ 2007ല്‍ ബയേണ്‍ മ്യൂണിക്കിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. 2014ലാണ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്.