അന്താരാഷ്ട്ര സൗഹൃദമല്‍സരം; ജര്‍മനിക്ക് സമനില

1-1നാണ് സെര്‍ബിയ ചാംപ്യന്‍മാരെ ഞെട്ടിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജര്‍മനി തിരിച്ചുവന്നത്.

Update: 2019-03-21 08:43 GMT

ബെല്‍ജിയം: ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ സെര്‍ബിയ സമനിലയില്‍ പിടിച്ചുകെട്ടി. 1-1നാണ് സെര്‍ബിയ ചാംപ്യന്‍മാരെ ഞെട്ടിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജര്‍മനി തിരിച്ചുവന്നത്. വോക്‌സ്വാഗന്‍ അരീനയില്‍ നടന്ന മല്‍സരത്തില്‍ മിന്നും ഫോമിലുള്ള സെര്‍ബിയ 12ാം മിനിറ്റില്‍ ജോവിച്ചിന്റെ ഗോളില്‍ ലീഡ് നേടി.

കളിയിലുടനീളം സെര്‍ബിയന്‍ ആധിപത്യമായിരുന്നു. രണ്ടാം പകുതിയില്‍ 69ാം മിനിറ്റില്‍ ഗൊരെറ്റ്‌സ്‌കയാണ് ജര്‍മനിയുടെ ആശ്വാസ ഗോള്‍ നേടിയത്. മാര്‍ക്കോ റൂസിന്റെ അസിസ്റ്റില്‍ നിന്നാണ് ഗൊരെര്‍്‌സ്‌കയുടെ ഗോള്‍. യുനൈറ്റഡ് താരം സാനെയെ ഫൗള്‍ ചെയ്തതിന് സെര്‍ബിയയുടെ മിലന്‍ പാവ്‌കോവിന് റെഡ് കാര്‍ഡ് ലഭിച്ചു.

മറ്റൊരു മല്‍സരത്തില്‍ ട്രിനിഡാഡ് ആന്റ് ടോബാഗോയ്‌ക്കെതിരേ വെയ്ല്‍സ് 1-0ന്റെ ജയം നേടി. മല്‍സരത്തിന്റെ അവസാന നിമിഷം വുഡ്‌ബേണാണ് വെയ്ല്‍സിന്റെ വിജയ ഗോള്‍ നേടിയത്. അര്‍ജന്റീന, ബ്രിസീല്‍, ഇംഗ്ലണ്ട്, മൊറോക്കോ, ചെക്ക് റിപ്പബ്ലിക്ക്, വെനസ്വേല എന്നീ ടീമുകളുടെ മല്‍സരങ്ങള്‍ ഈയാഴ്ചയാണ് നടക്കുക. 

Tags:    

Similar News