കെയ്‌നിനും റൊണാള്‍ഡോയ്ക്കും ഹാട്രിക്; ഇംഗ്ലണ്ടിനും പോര്‍ച്ചുഗലിനും വന്‍ജയം

ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ മൊണ്ടെനെഗ്രോയെ എതിരില്ലാത്ത ഏഴുഗോളിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇംഗ്ലണ്ട് യൂറോ 2020ന് യോഗ്യത നേടി.

Update: 2019-11-15 08:40 GMT

ന്യൂയോര്‍ക്ക്: ഹാരി കെയ്‌നിന്റെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ഹാട്രിക്ക് മികവില്‍ യൂറോ യോഗ്യതയില്‍ ഇംഗ്ലണ്ടിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ മൊണ്ടെനെഗ്രോയെ എതിരില്ലാത്ത ഏഴുഗോളിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇംഗ്ലണ്ട് യൂറോ 2020ന് യോഗ്യത നേടി. ഹാരി കെയ്‌നിന്റെ ഹാട്രിക്ക് മികവിലാണ് ഇംഗ്ലിഷ് പടയുടെ ജയം. കെയ്‌നിനു പുറമെ ചേംബര്‍ലെന്‍, റാഷ്‌ഫോഡ്, സോഫ്രാനക്ക്, ടാമി അബ്രാഹാം എന്നിവരും ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തു. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ലിത്വാനിയയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് പറങ്കിപ്പടയ്ക്ക് വന്‍ജയമൊരുക്കിയത്.

റൊണാള്‍ഡോയ്ക്ക് പുറമെ ഫെര്‍ണാഡസ്, മെന്‍ഡിസ്, ബെര്‍ണാഡോ സില്‍വ എന്നിവരും പോര്‍ച്ചുഗലിനായി വലകുലുക്കി. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ ഒന്നാംസ്ഥാനത്താണ്. യോഗ്യതയ്ക്കായി പോര്‍ച്ചുഗലിന് ഇനി ഒരുജയം മാത്രമാണ് ആവശ്യം. മറ്റ് മല്‍സരങ്ങളില്‍ ഫ്രാന്‍സ് മാല്‍ഡോവയെ 2-1ന് തോല്‍പ്പിച്ചു. ജയത്തോടെ ഫ്രാന്‍സും യോഗ്യത നേടി. സെര്‍ബിയ 3-2ന് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചപ്പോള്‍ കൊസോവയെ ചെക്ക് റിപ്പബ്ലിക്ക് 2-1നും തോല്‍പ്പിച്ചു. അല്‍ബേനിയ അന്‍ഡോറ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. തുര്‍ക്കി ഐസ് ലാന്റ് മല്‍സരവും സമനിലയില്‍ കലാശിച്ചു. തുര്‍ക്കിയും യൂറോയ്ക്കായി യോഗ്യത നേടി. 

Tags:    

Similar News