ഐഎസ്എല്‍; ഹൈദരാബാദ് ടോപ് വണ്ണില്‍; മുംബൈയെ സമനിലയില്‍ പിടിച്ച് ജംഷഡ്പൂര്‍
നാളെ (ഞായര്‍) നടക്കുന്ന മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷാ എഫ് സിയെ നേരിടും.
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി ടോപ് വണ്ണില്‍. ഇന്ന് നടന്ന മല്‍സരത്തില്‍ ബെംഗളൂരു എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദ് വീഴ്ത്തിയത്. 83ാം മിനിറ്റില്‍ ഒഗ്ബഷെയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്.
ഇന്ന് നടന്ന മുംബൈ സിറ്റി-ജെംഷഡ്പൂര്‍ മല്‍സരം (1-1) സമനിലയില്‍ കലാശിച്ചു. ലീഗില്‍ ഗോവ രണ്ടാം സ്ഥാനത്തും മുംബൈ മൂന്നാം സ്ഥാനത്തുമാണ്. നാളെ (ഞായര്‍) നടക്കുന്ന മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷാ എഫ് സിയെ നേരിടും. ഇരുടീമും ലീഗില്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണുള്ളത്.