ഐ ലീഗ് ഫുട്‌ബോള്‍: വീണ്ടും റിയല്‍ കശ്മീര്‍

10 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് സ്വന്തമാക്കിയാണ് റയല്‍ കാശ്മീര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

Update: 2018-12-29 10:37 GMT

കൊല്‍ക്കത്ത: മലയാളി താരം ജോബി ജസ്റ്റിന്‍ ഗോള്‍ നേടിയെങ്കിലും ശക്തരായ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ പിടിച്ച് റയല്‍ കാശ്മീര്‍ ഐ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് സ്വന്തമാക്കിയാണ് റയല്‍ കാശ്മീര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഈ കൊല്ലം ഐ ലീഗിലെത്തിയ റിയല്‍ കാശ്മീര്‍ ആദ്യമായിട്ടാണ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സിറ്റിക്ക് 9 മത്സരങ്ങളില്‍ 18 പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ റിയല്‍ കാശ്മീര്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലാല്‍റം ചുല്ലോവയുടെ സെല്‍ഫ് ഗോളില്‍ റയല്‍ കാശ്മീര്‍ മുന്‍പിലെത്തി. എന്നാല്‍ കളിയുടെ 57ആം മിനുട്ടില്‍ ജോബി ജസ്റ്റിന്‍ ഈസ്റ്റ് ബംഗാളിന് സമനില നേടികൊടുക്കുകയായിരുന്നു. 9 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരമാണ് ഇന്നത്തെ സമനിലയോടെ ഈസ്റ്റ് ബംഗാളിന് നഷ്ടമായത്.




Tags:    

Similar News