താരങ്ങളടക്കം 50 ഓളം പേര്‍ക്ക് കൊവിഡ്; ഐ ലീഗ് ആറ് ആഴ്ചത്തേക്ക് നിര്‍ത്തിവച്ചു
13 ടീമുകളിലെ നിരവധി താരങ്ങള്‍ രോഗം ബാധിച്ചവരില്‍പ്പെടും.
കൊല്‍ക്കത്ത: 10 ഓളം താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐ ലീഗ് ദീര്‍ഘകാലത്തേക്ക് മാറ്റിവച്ചു.ലീഗില്‍ മൊത്തം 50 ഓളം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും ക്ലബ്ബുകളിലെ താരങ്ങളാണ്. ബാക്കിയുള്ളവര്‍ സ്റ്റാഫുകളാണ്. കൊവിഡ് വ്യാപിക്കുന്നതിനാല്‍ ടൂര്‍ണ്ണമെന്റ് ആറാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. നേരത്തെ ഒരാഴ്ചത്തേക്കാണ് ടൂര്‍ണ്ണമെന്റ് മാറ്റിവച്ചത്. ലീഗില്‍ പങ്കെടുക്കുന്ന 13 ടീമുകളിലെ നിരവധി താരങ്ങള്‍ രോഗം ബാധിച്ചവരില്‍പ്പെടും.