സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് പിന്തുണ; പിഎസ്ജി ജെഴ്‌സി അണിയാന്‍ വിസമ്മതിച്ച് ഗുയേ
ഫ്രാന്‍സിനൊപ്പം ഖത്തര്‍ ഭീമന്‍മാരുടെ ടീമായ പിഎസ്ജിയും നിലയുറപ്പിക്കുകയായിരുന്നു.
പാരിസ്: സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് പിന്തുണ നല്‍കി കഴിഞ്ഞ ദിവസം പിഎസ്ജി ടീം അണിഞ്ഞ ജെഴ്‌സി ധരിക്കാന്‍ വിസമ്മതിച്ച് ഇഡ്രിസാ ഗുയേ. മൊന്റ്പീലിറിനെതിതിരായ മല്‍സരത്തിലാണ് ഗുയേ ജെഴ്‌സി അണിയാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന് താരം മല്‍സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് പിഎസ്ജി കഴിഞ്ഞ ദിവസം മഴവില്ലിന്റെ ചിഹ്നം വരുന്ന ജെഴ്‌സി അണിഞ്ഞത്. സെനഗല്‍ താരമായ ഗുയേക്ക് പിന്തുണയുമായി ക്രിസ്റ്റല്‍ പാലസിന്റെ ചിക്കൗ കൗയാട്ടെയും വാറ്റ്‌ഫോഡിന്റെ ഇസ്മായിലാ സാറും രംഗത്ത് വന്നിരുന്നു. ഇരുവരും സെനഗല്‍ ദേശീയ ടീമിലെ ഗുയേയുടെ സഹതാരങ്ങളാണ്.
സെനഗലില്‍ സ്വവര്‍ഗ്ഗാനുരാഗം നിയമവിരുദ്ധമാണ്. ഖത്തറിലും ഇത് നിയമവിരുദ്ധമാണ്. എന്നാല്‍ നിയമവിധേയമായ ഫ്രാന്‍സിനൊപ്പം ഖത്തര്‍ ഭീമന്‍മാരുടെ ടീമായ പിഎസ്ജിയും നിലയുറപ്പിക്കുകയായിരുന്നു.