സെഞ്ചൂറിയനില്‍ ഇന്ത്യ 174ന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 305 റണ്‍സ്

ഇന്ന് ഒരു സെഷനും നാളെയും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 305 റണ്‍സ് നേടണം.

Update: 2021-12-29 12:46 GMT


സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ 174ന് പുറത്ത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 174 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താക്കുകയായിരുന്നു.ജാന്‍സെനും റബാദെയും ചേര്‍ന്നാണ് ഇന്ത്യന്‍ നിരയെ തളച്ചത്. ഋഷഭ് പന്താണ് (34) ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ് ലിക്ക് രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സെ നേടാന്‍ കഴിഞ്ഞുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 327 റണ്‍സ് നേടിയിരുന്നു. ഇന്ന് ഒരു സെഷനും നാളെയും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 305 റണ്‍സ് നേടണം.




Tags:    

Similar News