രണ്ടാം നിരയല്ല ഒന്നാം നിരയെ തന്നെ സൂപ്പര്‍ കപ്പിനിറക്കും; വിദേശ താരങ്ങളോട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ്

ഹീറോ കപ്പ് വിജയിച്ച് മികച്ച രീതിയില്‍ സീസണ്‍ അവസാനിപ്പിക്കാനാണ് കൊമ്പന്‍മാരുടെ തീരുമാനം.

Update: 2023-03-12 03:49 GMT


മുംബൈ: ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന ഹീറോ സൂപ്പര്‍ കപ്പിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം നിര ടീമിനെ തന്നെ ഇറക്കും. നേരത്തെ രണ്ടാം നിരയെ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഐഎസ്എല്ലിലെ പുറത്താവലും വിവാദങ്ങളെയും തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം മാറ്റിയത്. ഹീറോ കപ്പ് വിജയികള്‍ക്ക് എഎഫ്‌സി കപ്പിന് യോഗ്യത ലഭിക്കുന്നതിനാല്‍ മികച്ച ടീമിനെ തന്നെ ഇറക്കാനാണ് മഞ്ഞപ്പട തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ മൂന്ന് ജില്ലകളാണ് മല്‍സരത്തിന് വേദിയാവുന്നത്. ഇത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കും. വിദേശ താരങ്ങളടക്കം എല്ലാവരോടും ക്യാംപിന് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 28ന് ക്യാംപ് തുടങ്ങും. ഹീറോ കപ്പ് വിജയിച്ച് മികച്ച രീതിയില്‍ സീസണ്‍ അവസാനിപ്പിക്കാനാണ് കൊമ്പന്‍മാരുടെ തീരുമാനം. അതിനിടെ ഹീറോ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വിലക്ക് വരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ വിധിക്ക് വേണ്ടി കാത്തുനില്‍ക്കില്ലെന്നും സൂപ്പര്‍ കപ്പില്‍ പോരാടാനുറച്ച് പരിശീലനം തുടരുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിന്നുള്ള റിപ്പോര്‍ട്ട്.





Tags:    

Similar News