വന്‍ ജയത്തോടെ സീസണ് വിരാമമിട്ട് ഇന്റര്‍മിലാന്‍

സീസണില്‍ മൂന്ന് മല്‍സരങ്ങളില്‍ മാത്രമാണ് ഇന്റര്‍ തോറ്റത്.

Update: 2021-05-23 17:00 GMT
വന്‍ ജയത്തോടെ സീസണ് വിരാമമിട്ട് ഇന്റര്‍മിലാന്‍


മിലാന്‍: ഇറ്റാലിയന്‍ സീരി എയിലെ അവസാന മല്‍സരത്തില്‍ വന്‍ ജയവുമായി ഇന്റര്‍മിലാന്‍. ഉഡിനീസിനെ നേരിട്ട ഇന്റര്‍ 5-1ന്റെ ജയമാണ് അവസാന മല്‍സരത്തില്‍ സ്വന്തമാക്കിയത്. യങ്, എറിക്‌സണ്‍, മാര്‍ട്ടിന്‍സ്, പെരിസിക്ക്, ലൂക്കാക്കൂ എന്നിവരാണ് ഇന്ററിന്റെ സ്‌കോറര്‍മാര്‍. നേരത്തെ ചാംപ്യന്‍മാരായ ഇന്ററിന്റെ കിരീട ധാരണം സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നടന്നു. 38 മല്‍സരങ്ങളില്‍ നിന്ന് 91 പോയിന്റുമായാണ് ഇന്റര്‍ സീസണിന് അവസാനം കുറിച്ചത്. സീസണില്‍ മൂന്ന് മല്‍സരങ്ങളില്‍ മാത്രമാണ് ഇന്റര്‍ തോറ്റത്.




Tags:    

Similar News