ഇറ്റാലിയന്‍ സീരി എ കിരീടത്തിലേക്ക് ചുവട് വച്ച് ഇന്റര്‍മിലാന്‍

13 പോയിന്റിന്റെ അപരാജിത ലീഡ് നേടിയത്.

Update: 2021-04-25 19:12 GMT


മിലാന്‍: 2010ന് ശേഷം ആദ്യമായി ഇറ്റാലിയന്‍ സീരി എ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഒരടി കൂടി മുന്നോട്ട് വെച്ച് അന്റോണിയോ കോന്റേയുടെ ഇന്റര്‍മിലാന്‍. ഇന്ന് ഹെല്ലാസ് വെറോണയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്റര്‍ ഒന്നാം സ്ഥാനത്ത് 13 പോയിന്റിന്റെ അപരാജിത ലീഡ് നേടിയത്. മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരം മാറ്റോ ഡാര്‍മിയന്‍ 76ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ഇന്നത്തെ ഇന്ററിന്റെ ജയം. ഒന്നാം സ്ഥാനത്ത് 79 പോയിന്റുള്ള ഇന്ററിന്റെ തൊട്ടുതാഴെ എ സി മിലാനാണുള്ളത്. 66 പോയിന്റുള്ള മിലാന്റെ മല്‍സരം നാളെയാണ്. അതിനിടെ ഫിയറന്റീനയോട് 1-1ന്റെ സമനില വഴങ്ങിയ യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേറ്റു. ടോപ് ഫോറില്‍ നില്‍ക്കുന്നുണ്ടെങ്കിലും ഏഴ് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് യുവന്റസ്.




Tags:    

Similar News