കുതിപ്പ് തുടരാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജെംഷഡ്പൂരിനെതിരേ

കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ കോച്ച് ഇന്നും ഇറക്കും.

Update: 2021-12-26 03:20 GMT


മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നും ഫോമിലുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജെംഷഡ്പൂരിനെതിരേ ഇറങ്ങും.രാത്രി 7.30ന് ഗോവയിലെ തിലക് മൈതാനിയിലാണ് മല്‍സരം. ഇരുടീമും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്. ഇരുവരും ലീഗില്‍ മൂന്നും നാലും സ്ഥാനത്താണ്.അവസാന ആറ് മല്‍സരങ്ങളില്‍ തോല്‍വി അറിയാതെയാണ് കേരളം കുതിക്കുന്നത്. അവസാന രണ്ട് മല്‍സരങ്ങളില്‍ മുംബൈയെയും ചെന്നൈയിനെയും എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ഇറങ്ങുന്നത്.ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഒന്നാമതെത്താം. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ കോച്ച് ഇന്നും ഇറക്കും.


Tags:    

Similar News