ആശിഖ് കുരുണിയന്‍ ബെംഗളൂരു വിട്ടു; എടികെയില്‍ അഞ്ച് വര്‍ഷ കരാര്‍
25കാരനായ മലയാളി താരത്തിനായി നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു.
കൊല്‍ക്കത്ത: ഇന്ത്യയുടെ മലയാളി മിഡ്ഫീല്‍ഡര്‍ ആശിഖ് കുരുണിയന്‍ ബെംഗളൂരു എഫ് സി വിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വമ്പന്‍മാരായ എടികെ മോഹന്‍ ബഗാനിലേക്കാണ് താരം ചേക്കേറിയത്. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. 25കാരനായ മലയാളി താരത്തിനായി നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ഏതൊരു ഫുട്‌ബോള്‍ താരത്തിന്റെയും സ്വപ്‌നമാണ് കൊല്‍ക്കത്തയില്‍ കളിക്കുകയെന്നത്-ആശിഖ് വ്യക്തമാക്കി. എടികെയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മികച്ചതാണ്. ഇന്ത്യന്‍ ടീമിനായി കൊല്‍ക്കത്തയില്‍ കളിക്കാന്‍ എത്തിയപ്പോള്‍ ഇവിടെത്തെ ജനങ്ങളുടെ ആവേശവും സ്‌നേഹവും കണ്ടെതാണെന്നും ഗ്രീന്‍-മെറൂണ്‍ ജെഴ്‌സി അണിയാന്‍ കാത്തുനില്‍ക്കുകയാണെന്നും താരം പറഞ്ഞു.
ഹൈദരാബാദ് എഫ്‌സിയുടെ സൂപ്പര്‍ താരമായ ആശിഷ് റായിയെയും എടികെ സ്വന്തമാക്കി. അതിനിടെ എടികെയുടെ മറ്റൊരു താരമായ പ്രഭിര്‍ ദാസ് ബെംഗളൂരു എഫ്‌സിയിലേക്ക് മൂന്ന് വര്‍ഷത്തെ കരാറില്‍ പോയി.