ഐഎസ്എല്‍; ഇവാന്റെ കണക്കുകൂട്ടല്‍ തെറ്റിയത് അവസാന നിമിഷം

സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങളായ വിന്‍സി, ചെഞ്ചോ എന്നിവര്‍ക്ക് ഇന്ന് കിക്ക് എടുക്കാന്‍ അവസരവും ലഭിച്ചില്ല.

Update: 2022-03-20 18:32 GMT


പനാജി: ഐഎസ്എല്‍ ഫൈനല്‍ ദുരന്തം ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും ഇന്ന് വേട്ടയാടിയപ്പോള്‍ തകര്‍ന്നത് മഞ്ഞപ്പടയുടെ ആരാധക കൂട്ടമാണ്. എല്ലാതരത്തിലും ആധിപത്യം പുലര്‍ത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിച്ചത്. വിജയസാധ്യതയും കൊമ്പന്‍മാര്‍ക്കായിരുന്നു. എന്നാല്‍ കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ കണക്കുകൂട്ടല്‍ പിഴച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്. ഇവാന്റെ കണക്കുകൂട്ടല്‍ മുഴുവന്‍ നിശ്ചിത സമയത്തേക്ക് മാത്രമുള്ളതായിരുന്നുവെന്ന് തോന്നും.ഇന്ത്യയുടെ പരിചയസമ്പന്നനായ ഗോള്‍കീപ്പറാണ് ലക്ഷമികാന്ത് കട്ടിമാണി. അദ്ദേഹത്തിന്റെ മുന്നില്‍ കിക്കെടുക്കാന്‍ വരുന്നവരും പരിചയസമ്പന്നരാവാണം.

ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച സ്‌ട്രൈക്കര്‍മാരായ വാസ്‌കെസ്, ഡയസ് , രാഹുല്‍ എന്നിവരെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തത് ടീമിന് തിരിച്ചടിയായി. ഇവരെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുമ്പോള്‍ ഇവാന് മുന്നില്‍ 90 മിനിറ്റോ, എക്‌സ്ട്രാടൈമോ അതിന് മുന്നേ ടീം വിജയിക്കുമെന്നായിരുന്നു. സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങളായ വിന്‍സി, ചെഞ്ചോ എന്നിവര്‍ക്ക് ഇന്ന് കിക്ക് എടുക്കാന്‍ അവസരവും ലഭിച്ചില്ല. മികച്ച മധ്യനിര താരമായ ലൂണയും കിക്കെടുത്തില്ല. കിക്കെടുത്തതെല്ലാം ഡിഫന്‍ഡര്‍മാരാണ്. പെനാല്‍റ്റി പ്ലാനിങില്‍ കോച്ചിന് തെറ്റുപറ്റിയെന്നാണ് ആരാധകവൃത്തത്തിന്റെയും അഭിപ്രായം.




Tags:    

Similar News