സീരി എയില്‍ യുവന്റസ് കിരീടത്തിനരികെ; ബുണ്ടസയില്‍ ബയേണ്‍
എസി മിലാനെ 2-1ന് തോല്‍പ്പിച്ച യുവന്റസ് ലീഡ് 21 പോയിന്റാക്കി വര്‍ധിപ്പിച്ചു. ഞായറാഴ്ച ജിനോയ്‌ക്കെതിരായ മല്‍സരത്തില്‍ നപ്പോളി തോല്‍ക്കുകയാണെങ്കില്‍ യുവന്റസിനെ ലീഗ് ചാംപ്യന്‍മാരായി പ്രഖ്യാപിക്കും.
റോം: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് കിരീടത്തിനരികെ. എസി മിലാനെ 2-1ന് തോല്‍പ്പിച്ച യുവന്റസ് ലീഡ് 21 പോയിന്റാക്കി വര്‍ധിപ്പിച്ചു. ഞായറാഴ്ച ജിനോയ്‌ക്കെതിരായ മല്‍സരത്തില്‍ നപ്പോളി തോല്‍ക്കുകയാണെങ്കില്‍ യുവന്റസിനെ ലീഗ് ചാംപ്യന്‍മാരായി പ്രഖ്യാപിക്കും. നിലവില്‍ വ്യക്തമായ ലീഡുള്ള യുവന്റസ് തുടര്‍ച്ചയായ എട്ടാം കിരീടനേട്ടത്തിനരികെയാണ്.
39ാം മിനിറ്റില്‍ പിയാറ്റക്കിലൂടെ മിലാനാണ് മുന്നിലെത്തിയത്. എന്നാല്‍, ഡിബാല പെനാല്‍റ്റിയിലൂടെ 60ാം മിനിറ്റില്‍ യുവന്റസിനെ സമനിലയിലെത്തിച്ചു. തുടര്‍ന്ന് വംശീയാധിക്ഷേപം നേരിട്ട മോയിസ് കീനിന്റെ വക 84ാം മിനിറ്റിലായിരുന്നു യുവന്റസിന്റെ വിജയഗോള്‍. കഴിഞ്ഞ അഞ്ച് മല്‍സരങ്ങളിലും കീന്‍ യുവന്റസിനായി സ്‌കോര്‍ ചെയ്തിരുന്നു. പരിക്കിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായി ഇന്ന് കളിച്ചിരുന്നില്ല. മറ്റ് മല്‍സരങ്ങളില്‍ റോമ സംമ്പഡോറിയയെ 1- 0ന് തോല്‍പ്പിച്ചു. പാര്‍മടൂറിനോ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ജര്‍മന്‍ ബുണ്ടസ ലീഗില്‍ ഇന്ന് നടന്ന ക്ലാസിക് ത്രില്ലറില്‍ ഡോര്‍ട്ട്മുണ്ടിനെ 5- 0ന് തോല്‍പ്പിച്ച് മുന്‍ ചാംപ്യന്‍മാര്‍ ബയേണ്‍ മ്യൂണിക്ക്. ആറ് മല്‍സരങ്ങള്‍ ശേഷിക്കെ ബയേണും ഡോര്‍ട്ട്മുണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ജയത്തോടെ ബയേണ്‍ ഒന്നാം സ്ഥാനത്തെത്തി. ഇരുടീമും ഒരുപോയിന്റ് വ്യത്യാസത്തിലാണ് ഉള്ളത്. ഹമ്മെല്‍സ്, ലിവാന്‍ഡോവസ്‌കി(ഡബിള്‍), മാര്‍ട്ടിന്‍സ്, ഗന്‍്രേബ എന്നിവരാണ് ബയേണിനായി ഗോള്‍ നേടിയവര്‍.