33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റാലിയന്‍ സീരി എ കിരീടം നപ്പോളിക്ക്; അവസാന കിരീടം മറഡോണയ്‌ക്കൊപ്പം

ഒഷിമെന്‍ തന്നെയാണ് നപ്പോളിയുടെ സമനില ഗോള്‍ നേടിയത്.

Update: 2023-05-05 11:06 GMT




റോം: നീണ്ട 33 വര്‍ഷങ്ങള്‍ക്ക് ശേഷം നപ്പോളി സീരി എ കിരീടം സ്വന്തമാക്കി. അഞ്ച് മല്‍സരങ്ങള്‍ ശേഷിക്കെയാണ് നപ്പോളിയുടെ കിരീടം നേട്ടം. 33 മല്‍സരങ്ങളില്‍ നിന്ന് 80 പോയിന്റാണ് നപ്പോളിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലാസിയോക്ക് 64 പോയിന്റാണുള്ളത്. ശേഷിക്കുന്ന മല്‍സരങ്ങള്‍ എല്ലാം ജയിച്ചാലും ലാസിയോക്ക് നപ്പോളിക്കൊപ്പം എത്താനാവില്ല. ഈ സീസണില്‍ തുടക്കം മുതലെ നപ്പോളി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. വിക്ടര്‍ ഒഷിമെന്‍ എന്ന സ്‌ട്രൈക്കര്‍ ആണ് നപ്പോളിയുടെ കിരീട നേട്ടത്തിന് പിന്നിലെ പ്രധാന താരം.


1990ല്‍ ഇതിഹാസ താരം അര്‍ജന്റീനയുടെ ഡീഗോ മറഡോണയ്‌ക്കൊപ്പമാണ് നപ്പോളി അവസാനമായി കിരീടം നേടിയത്.കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഉഡിനീസിനെ നപ്പോളി 1-1ന് സമനിലയില്‍ പിടിച്ചിരുന്നു. ഇതോടെയാണ് അവരുടെ കിരീടം ഉറപ്പിച്ചത്. ഒഷിമെന്‍ തന്നെയാണ് നപ്പോളിയുടെ സമനില ഗോള്‍ നേടിയത്.




Tags:    

Similar News