നേഷന്‍സ് ലീഗ്; ഇറ്റലിയുടെ കുതിപ്പിന് വിരാമം; ടോറസ് ഡബിളില്‍ സ്‌പെയിന്‍ ഫൈനലില്‍

17ാം മിനിറ്റിലും 45ാം മിനിറ്റിലുമായാണ് ടോറസിന്റെ ഗോള്‍.

Update: 2021-10-07 03:23 GMT


റോം: തുടര്‍ച്ചയായ 37 മല്‍സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ മാന്‍സിനിയുടെ ഇറ്റലിയെ വീഴ്ത്തി സ്‌പെയിന്‍. യുവേഫാ നേഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ ആണ് ഇറ്റലിയുടെ തേരോട്ടം അവസാനിച്ചത്. 2-1നാണ് ലൂയിസ് എന്ററിക്വെയുടെ ടീം ജയിച്ചത്. യൂറോ കപ്പ് സെമിയിലേറ്റ പരാജയത്തിന് പകരംവീട്ടാനും സ്‌പെയിനിനായി.മാഞ്ചസ്റ്റര്‍ സിറ്റി താരം ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളാണ് സ്‌പെയിനിന്റെ സൂപ്പര്‍ ജയത്തിന് പിന്നില്‍ . 17ാം മിനിറ്റിലും 45ാം മിനിറ്റിലുമായാണ് ടോറസിന്റെ ഗോള്‍. റയല്‍ സോസിഡാഡിന്റെ മൈക്കല്‍ ഒയരസബാളിന്റെ അസിസ്റ്റില്‍ നിന്നാണ് രണ്ട് ഗോളും.


മല്‍സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം നേടിയാണ് സ്‌പെയിനിന്റെ ജയം.42ാം മിനിറ്റില്‍ ഇറ്റലിയുടെ ബൗണ്‍സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും തിരിച്ചടിയായി . 83ാം മിനിറ്റില്‍ ചീസയുടെ അസിസ്റ്റില്‍ നിന്ന് പെല്ലെഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ബെല്‍ജിയം ഫ്രാന്‍സിനെ നേരിടും.




Tags:    

Similar News