കറ്റാലന്‍സിന്റെ കഷ്ടകാലം തുടരുന്നു; ഡിപ്പേ, ആല്‍ബ, റോബര്‍ട്ടോ മാസങ്ങളോളം പുറത്ത്

ജോര്‍ദ്ദി ആല്‍ബയ്ക്കും ബയേണിനെതിരായ മല്‍സരത്തിലാണ് പരിക്കേറ്റത്.

Update: 2021-12-10 08:08 GMT


ക്യാംപ് നൗ: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ സ്പാനിഷ് പ്രമുഖര്‍ ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി. ടീമിന്റെ സൂപ്പര്‍ താരങ്ങളായ മെംഫിസ് ഡിപ്പേ, ജോര്‍ദി ആല്‍ബ, സെര്‍ജിയോ റോബര്‍ട്ടോ എന്നിവര്‍ മാസങ്ങളോളം പുറത്തിരിക്കും. ചാംപ്യന്‍സ് ലീഗിലെ ബയേണിനെതിരായ മല്‍സരത്തിലാണ് ഡിപ്പേയ്ക്ക് പരിക്കേറ്റത്.താരത്തിന്റെ പിന്‍തുടയുടെ ഞെരമ്പിനാണ് പരിക്കേറ്റത്.പരിക്കേറ്റിട്ടും താരം 90 മിനിറ്റ് ടീമിനായി കളിച്ചിരുന്നു. പരിക്ക് സാരമുള്ളതാണെന്നും താരം ഒരു മാസം പുറത്തിരിക്കേണ്ടിവരുമെന്നും ക്ലബ്ബ് അറിയിച്ചു.


ജോര്‍ദ്ദി ആല്‍ബയ്ക്കും ബയേണിനെതിരായ മല്‍സരത്തിലാണ് പരിക്കേറ്റത്.താരത്തിന്റെയും പിന്‍തുടയ്ക്കാണ് പരിക്കേറ്റത്. മറ്റൊരു താരമായ സെര്‍ജി റോബര്‍ട്ടോ ഏപ്രില്‍ വരെ പുറത്തിരിക്കും. താരത്തിന്റെ വലത് തുടയ്ക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. സ്പാനിഷ് ലീഗില്‍ ഏഴാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് താരങ്ങളുടെ പരിക്ക് കനത്ത വെല്ലുവിളിയാവും.




Tags:    

Similar News