മെസ്സിക്കെതിരായ ക്യാംപയിന്‍; ബാഴ്‌സ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഴയ മാനേജ്‌മെന്റിലെ പ്രധാനികള്‍ക്കെതിരേ അറസ്റ്റ് നടന്നത്.

Update: 2021-03-01 11:46 GMT




ക്യാംപ് നൗ: സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും ബാഴ്‌സലോണ ക്ലബ്ബിനുമെതിരേ ക്യാംപയിന്‍ നടത്തിയതുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ജോസഫ് ബാര്‍തൊമയുവിനെ സ്പാനിഷ് പോലിസ് അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ബാഴ്‌സലോണ ബാര്‍തൊമയുവിനെ പുറത്താക്കിയത്. പ്രസിഡന്റിനെ കൂടാതെ മുന്‍ സിഇഒയെ മറ്റ് രണ്ട് പേരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയില്‍ തനിക്കെതിരേ നിന്ന താരങ്ങള്‍ക്കും ക്ലബ്ബ് മാനേജ്‌മെന്റിലെ അംഗങ്ങള്‍ക്കുമെതിരേയാണ് ബാര്‍തൊമയു ക്യാംപയിന്‍ നടത്തിയത്. ബാഴ്‌സ ഗേറ്റ് എന്നറിയപ്പെടുന്ന ക്യാംപയിന്‍ കഴിഞ്ഞ വര്‍ഷമാണ് നടന്നത്. ഒരു പിആര്‍ കമ്പനിയെ ഉപയോഗിച്ച് മാധ്യമങ്ങളിലൂടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും ബാഴ്‌സയ്ക്കുമെതിരേ ബാര്‍തൊമയു ക്യാപയിന്‍ നടത്തിയതായി സ്പാനിഷ് പോലിസ് കണ്ടെത്തി.


മെസ്സിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയും മറ്റൊരു താരമായ പിക്വെ, മുന്‍ ബാഴ്‌സ താരങ്ങള്‍ എന്നിവര്‍ക്കുമെതിരേ ബാര്‍തൊമയു വിവാദപരാമര്‍ശങ്ങള്‍ നടത്തുകയും ക്യാംപയിന്‍ നടത്തുകയും ചെയ്തിരുന്നു. കൂടാതെ ബാര്‍തൊമയ്‌ക്കെതിരേ നിരവധി സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. പുതിയ ബാഴ്‌സലോണ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഴയ മാനേജ്‌മെന്റിലെ പ്രധാനികള്‍ക്കെതിരേ അറസ്റ്റ് നടന്നത്.




Tags:    

Similar News